jaisal the super hero from kerala army
പ്രളയത്തില്‍ മുങ്ങിയ ഒരു നാട് അതിജീവനത്തിലേക്ക് ചുവട് വെച്ച് നീങ്ങുന്നതിനിടെയാണ് വീണ്ടും കനത്ത മഴയും ഉരുള്‍ പൊട്ടലും ദുരിതം വിതച്ചിരിക്കുന്നത്. കഴിഞ്ഞ പ്രളയകാലം കേരളത്തിന് കാട്ടിത്തന്ന നന്മയുടെ അനവധി മുഖങ്ങളുണ്ട്. മതമോ ജാതിയോ നിറമോ വേഷമോ ഒന്നുമില്ലാതെ പച്ച മനുഷ്യര്‍ മാത്രമായി മലയാളി മാറിയ ദിവസങ്ങള്‍ കൂടിയായിരുന്നു ആ പ്രളയകാലം. രക്ഷാ പ്രവര്‍ത്തനത്തിനിടെ ബോട്ടില്‍ കയറാന്‍ സ്ത്രീകള്‍ക്ക് മുതുക് ചവിട്ട് പടിയാക്കി നിന്ന കെപി ജൈസലിനെ മലയാളി മറന്നിട്ടില്ല. ജൈസലിനെ പോലുളള ഹീറോകളാണ് പ്രളയത്തില്‍ നിന്ന് അന്ന് കേരളത്തെ കൈപിടിച്ച് കയറ്റിയത്.